കോവിഡ് കേസുകളിൽ വർധനവ് തുടരുന്നു
Thursday, January 13, 2022 1:12 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ദൈനം ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ജനുവരി 12 നും വൻ വർധനവ് രേഖപ്പെടുത്തി. 4548 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. 28,466 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ബുധനാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 12.9 ശതമാനമാണ്. 741 പേർ കോവിഡ് മുക്തരായി. തീവ്രപരിചരണ വിഭാഗത്തിൽ 17 രോഗികളും കോവിഡ് വാർഡിൽ 200 പേരുമാണ് ചികിത്സയിലുള്ളത്. 28466 പേർക്കാണ് സ്വാബ്‌ ടെസ്റ്റ് നടത്തിയത്.

സലിം കോട്ടയിൽ