അബുദാബിയിൽ കോവിഡ് ബാധിച്ചു നാലു മരണം; 2,616 രോഗബാധിതർ
Wednesday, January 12, 2022 4:59 PM IST
അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ജനുവരി 12 നു (ബുധൻ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി 2,616 കോവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 793,314 ആ‌യി ഉ‌യർന്നു. ഇന്നു 982 പേർ രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 755,670 ആയും മരണനിരക്ക് 2181 ആയും ഉ‌യർന്നു. 35, 463 പേർ ചികിത്സയിലാണ്.