"നമസ്‌തേ കുവൈറ്റ്' സംഘടിപ്പിക്കുന്നു
Friday, December 3, 2021 3:40 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യ-കുവൈത്ത് നയതന്ത്രബന്ധത്തിന്‍റെ അറുപതാം വര്‍ഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കലാപരിപാടി സംഘടിപ്പിക്കുന്നു.

നമസ്‌തേ കുവൈറ്റ് എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളിലെ കലകള്‍, സംഗീതം, നൃത്ത പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

ഡിസംബര്‍ 7,8 തീയതികളില്‍ കുവൈറ്റ് നാഷണല്‍ മ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണെന്ന് എംബസി അധികൃതര്‍ വാര്‍ത്താകുറിപ്പിൽ അറിയിച്ചു.

സലിം കോട്ടയിൽ