അബുദാബിയിലെ വാഹനങ്ങളിൽ 50 തിളങ്ങും
Wednesday, November 24, 2021 11:37 PM IST
അബുദാബി : യുഎഇയുടെ സുവർണ ജൂബിലി ആഘോഷം ഓർമ്മയിൽ സൂക്ഷിക്കാനും രാജ്യത്തോടുള്ള സ്നേഹം പ്രദർശിപ്പിക്കുന്നതിനും അബുദാബി പോലീസ് അവസരം ഒരുക്കുന്നു.

50 എന്ന സീരീസിൽ പുതിയ നന്പർ പ്ളേറ്റ് പുറത്തിറക്കിയാണ് അബുദാബി പോലീസ് യുഎഇ യോടുള്ള കൂറ് പ്രഖ്യാപിക്കാൻ അവസരം നൽകുന്നത്. നിലവിലുള്ള നന്പർ പ്ലേറ്റുകൾ മാറ്റിയെടുക്കുന്നതിനും അനുമതിയുണ്ട്. ഇന്ന് മുതൽ പുതിയ നന്പർ പ്ലേറ്റുകൾ ലഭ്യമാണെന്നും താൽപര്യമുള്ളവർക്ക് ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഡയറക്ടറേറ്റ് ഓഫിസിൽ സമീപിക്കാമെന്നും അബുദാബി പോലീസ് അറിയിച്ചു.

അനിൽ സി ഇടിക്കുള