രാ​ജേ​ന്ദ്ര കു​മാ​ർ ഹ​ർ​ഷ്വാ​ളി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും
Sunday, October 17, 2021 12:27 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യ ഡി.​പി.​എ​സ് സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി രാ​ജേ​ന്ദ്ര കു​മാ​ർ ഹ​ർ​ഷ്വാ​ളി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​ത്രി ജ​സീ​റ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും.

ഒ​ക്ടോ​ബ​ർ 14 നാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ന്ന് അ​ദ്ദേ​ഹം നി​ര്യാ​ത​നാ​യ​ത്. കു​വൈ​റ്റി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഡി​പി​എ​സി​ന്‍റെ ആ​ദ്യ​ത്തെ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു രാ​ജേ​ന്ദ്ര കു​മാ​ർ ഹ​ർ​ഷ്വാ​ൾ. കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭൗ​തി​ക ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

സ​ലിം കോ​ട്ട​യി​ൽ