ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, October 15, 2021 10:38 PM IST
അ​ബു​ദാ​ബി : ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നു പു​സ്ത​ക​മേ​ള​ക​ളി​ലൊ​ന്നാ​യ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള യ്ക്ക് ​ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. "എ​പ്പോ​ഴു​മു​ണ്ട്; ഒ​രു ന​ല്ല പു​സ്ത​കം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​വം​ബ​ർ 3 മു​ത​ൽ 13 വ​രെ ഷാ​ർ​ജ അ​ൽ താ​വൂ​നി​ലെ എ​ക്സ്പോ സെ​ന്‍റ​റി​ലാ​ണ് 40ാമ​ത് മേ​ള​യെ​ന്ന് സം​ഘാ​ട​ക​രാ​യ ബു​ക് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ​മ​ദ് റ​ക്കാ​ദ് അ​ൽ അ​മി​രി അ​റി​യി​ച്ചു.

സാ​ഹി​ത്യ​ത്തി​നു​ള്ള ഇ​പ്രാ​വ​ശ്യ​ത്തെ നൊ​ബേ​ൽ ജേ​താ​വ് ടാ​ൻ​സാ​നി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ അ​ബ്ദു​ൽ റ​സാ​ഖ് ഗു​ർ​ന​യു​ടെ സാ​ന്നി​ധ്യ​മാ​ണ് മേ​ള​യി​ലെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. കൂ​ടാ​തെ, അ​ൾ​ജീ​രി​യ​ൻ നോ​വ​ലി​സ്റ്റ് യാ​സ്മി​ന ഖു​ദ്ര, ’ദ് ​പെ​ർ​സ്യൂ​ട്ട് ഓ​ഫ് ഹാ​പ്പി​ന​സ്’ എ​ന്ന പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ചി​ത്ര​ത്തി​ന് നി​ദാ​ന​മാ​യ ബി​സി​ന​സ് മാ​ൻ ക്രി​സ് ഗാ​ർ​ഡ്ന​ർ, ഇ​ന്ത്യ​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​രാ​യ അ​മി​താ​വ് ഘോ​ഷ്, ചേ​ത​ൻ ഭ​ഗ​ത് അ​ട​ക്ക​മു​ള്ള​വ​രും, കേ​ര​ള​ത്തി​ൽ നി​ന്ന് സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യും പ​ങ്കെ​ടു​ക്കും.

മ​ണി​ഹീ​സ്റ്റ് എ​ന്ന ലോ​ക​പ്ര​ശ​സ്ത ത്രി​ല്ല​ർ ടി​വി പ​ര​ന്പ​ര​യു​ടെ അ​ണി​യ​റ​ക്കാ​രും മേ​ള​യി​ൽ എ​ത്തു​ന്നു​ണ്ട്. എ​ഴു​ത്തു​കാ​രെ​യും ക​ലാ​കാ​ര·ാ​രെ​യും കൂ​ടാ​തെ പ്ര​സാ​ധ​ക​രും സം​ഗ​മി​ക്കു​ന്ന 11 ദി​വ​സ​ത്തെ മേ​ള​യി​ൽ പു​സ്ത​ക​പ്ര​കാ​ശ​നം, സം​വാ​ദം, ച​ർ​ച്ച​ക​ൾ, അ​ഭി​മു​ഖം തു​ട​ങ്ങി​യ​വ​യും മ​റ്റു ക​ലാ​സാം​സ്കാ​രി​ക, സം​ഗീ​ത, പാ​ച​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

സ്പെ​യി​നാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ അ​തി​ഥി​രാ​ജ്യം. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ 81 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 1,559 പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്ന് മ​ല​യാ​ള​മു​ൾ​പ്പെ​ടെ 83 പ്ര​സാ​ധ​ക​രെ​ത്തും. വെ​ള്ളി​യാ​ഴ്ച​ക​ളി​ലൊ​ഴി​ച്ച് രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം. സ​ന്ദ​ർ​ശ​ക​ർ ഓ​ണ്‍​ലൈ​നി​ലൂ​ടെ റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള