ഫോ​ക്ക് അ​ബാ​സി​യ സോ​ണ​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, October 7, 2021 11:19 PM IST
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) അ​ബാ​സി​യ സോ​ണ​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഈ ​ഓ​ണം പാ​ട്ടി​ലൂ​ടെ എ​ന്ന ഓ​ണാ​ഘോ​ഷം ഫോ​ക്ക് പേ​ജി​ലൂ​ടെ വേ​ർ​ച്വ​ൽ ആ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

അ​ബാ​സി​യ സോ​ണ​ൽ ചു​മ​ത​ല​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു എ​ൻ.​കെ അ​ധ്യ​ക്ഷ​നാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ലീം എം.​എ​ൻ. ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക സി​ന്ധു ര​മേ​ശ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രാ​ഹു​ൽ ഗൗ​ത​മ​ൻ(​ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ), മ​ഹേ​ഷ് കു​മാ​ർ(​ട്ര​ഷ​റ​ർ), ര​മ സു​ധീ​ർ(​വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ), കെ ​ഈ ര​മേ​ശ് (ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം), സ​ഞ്ജ​യ് ജി​തേ​ഷ് (ബാ​ല​വേ​ദി ക​ണ്‍​വീ​ന​ർ )എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഹ​രീ​ന്ദ്ര​ൻ കു​പ്ളേ​രി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ര​ജി​ത്ത് കെ​സി ന​ന്ദി​യും പ​റ​ഞ്ഞു.

ഫോ​ക്ക് ക​ലാ​കാ​ര​ൻ​മാ​രു​ടെ ഗാ​ന​മേ​ള, വ​നി​താ​വേ​ദി അം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര വി​വി​ധ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഓ​ണാ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി ഫോ​ക്ക് ബാ​ല​വേ​ദി അം​ഗം അ​നു​ഷി​ക വി​നോ​ദ് അ​വ​താ​രി​ക​യാ​യി​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ