ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ ഭക്ഷണ മേള
Friday, September 24, 2021 7:09 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഭക്ഷണ മേളക്ക് തുടക്കമായി.

"ഫുഡ് ഫിയസ്റ്റ 2021' എന്ന പേരില്‍ നടക്കുന്ന പ്രമോഷൻ കാമ്പയിനില്‍ വിവധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭക്ഷണ മേള രാജ്യത്തെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. സ്ട്രീറ്റ് ഫുഡ് കൗണ്ടറുകള്‍, ലൈവ് കുക്കിംഗ് തുടങ്ങിയ നിരവധി പരിപാടിക്കളും മേളക്കൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

പ്രമോഷന്‍റെ ഭാഗമായി ഗ്രോസറികൾ, ഫ്രഷ് ആൻഡ് ഫ്രോസൺ ഭക്ഷണങ്ങൾ, ഇറച്ചി, മത്സ്യം, ഭക്ഷ്യയിതര ഉൽപന്നങ്ങൾ, ബ്യൂട്ടി ഉൽപന്നങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷനറുകൾ തുടങ്ങിയവയ്ക്ക് ആകർഷകമായ ഓഫറുകളും ഫാഷൻ, ഫൂട്‌വെയർ, ലേഡീസ് ഹാൻഡ് ബാഗുകൾ, ബേബി ആക്സസറികൾ, കണ്ണടകൾ തുടങ്ങിയവക്ക് 25 മുതൽ 75 ശതമാനം വരെ ഡിസ്കൗണ്ടും ലഭ്യമാണ്.

ഈ മാസം അവസാനം വരെ നീളുന്ന ഭക്ഷണ മേള, ലുലു ഫഹാഹീൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ കാർഷിക മത്സ്യവിഭവ പബ്ലിക് അതോറിറ്റി ജനറൽ മാനേജറും ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ ഫൈസൽ സൗദ് അൽ ഹസാവി ഉദ്ഘാടനം ചെയ്തു.
ലുലു മാനേജ്മെന്‍റ് പ്രതിനിധികളും കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സലിം കോട്ടയിൽ