കു​വൈ​റ്റി​ൽ ജനജീവിതം സാധാരണനിലയിലേക്ക്; റ​സ്റ്റ​റ​ന്‍റു​ക​ൾ സ​ജീ​വ​മാ​കു​ന്നു
Wednesday, September 22, 2021 1:04 AM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വ് വ​ന്ന​തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി കു​വൈ​റ്റ് യൂ​ണി​യ​ൻ ഓ​ഫ് റെ​സ്റ്റോ​റ​ൻ​റ് ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് അ​ൽ അ​ർ​ബാ​ഷ് പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് റ​സ്റ്റോ​റ​ന്‍റ് ക​ഫേ, കേ​റ്റ​റിംഗ് സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 16,000 ക​വി​ഞ്ഞ​താ​യും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തോ​ടെ റ​സ്റ്റ​റ​ന്‍റു​ക​ളും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​ന്ന​താ​യും ഫ​ഹ​ദ് അ​ൽ അ​ർ​ബാ​ഷ് പ​റ​ഞ്ഞു.

പ്ര​മു​ഖ റ​സ്റ്റ​റ​ൻ​റ് ബ്രാ​ൻ​ഡു​ക​ൾ ഇ​ല്ലാ​തെ രാ​ജ്യ​ത്ത് ഏ​ക​ദേ​ശം 4,000 റ​സ്റ്റ​റ​ന്‍റു​ക​ളു​ണ്ട്. ഇ​വ​രു​ടെ ബ്രാ​ഞ്ചു​ക​ൾ കൂ​ടി കൂ​ട്ടു​ന്പോ​ൾ റ​സ്റ്റ​റ​ന്‍റു​ക​ളു​ടെ എ​ണ്ണം 6,000 നും 7,000 ​നും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നും ഫ​ഹ​ദ് അ​ൽ അ​ർ​ബാ​ഷ് വ്യ​ക്ത​മാ​ക്കി.

സ​ലിം കോ​ട്ട​യി​ൽ