നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന​വ​ർ​ക്ക് അം​ബാ​സി​ഡ​റെ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​ൻ എം​ബ​സി
Sunday, September 19, 2021 9:16 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് അം​ബാ​സി​ഡ​റെ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​ൻ എം​ബ​സി.

സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ഹൈ​സ്കൂ​ൾ വി​ധ്യ​ഭ്യാ​സ​മു​ള്ള 60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ളു​ടെ താ​മ​സ രേ​ഖ പു​തു​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നാ​ട്ടി​ൽ പോ​കു​ന്ന​വ​ർ​ക്കാ​ണ് കു​ടും​ബ സ​മേ​തം അം​ബാ​സി​ഡ​റെ കാ​ണു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

കാ​ണാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ അ​വ​സാ​ന യാ​ത്ര​ക്ക് മു​ന്പാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​വ​ര​ങ്ങ​ളും യാ​ത്ര​തി​രി​ക്കു​ന്ന തീ​യ​തി​യും സ​ഹി​തം socsec.kuwait.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ മു​ൻ​കൂ​ട്ടി മെ​യി​ൽ അ​യ​ക്ക​ണം. അ​ത​നു​സ​രി​ച്ച് കൂ​ടി​ക്കാ​ഴ്ച​ക്ക് അ​വ​സ​രം ന​ൽ​കും. പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വയ്​പ്പു​ക​ൾ ന​ട​ത്തി​യ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജി​ന്‍റെ പു​തി​യ പ​ദ്ധ​തി​യും ജ​ന​ങ്ങ​ൾ ഇ​രു​കൈ​യുംം നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ