ജിദ്ദ: പാന്തേഴ്സ് സ്പോർട്സ് ക്ലബിന്റെ ഒന്നാം വാർഷികവും സൗദി ദേശിയദിനാഘോഷവും വ്യാഴാഴ്ച രാത്രി ഹറാസാത്തിലെ വില്ലയിൽ നടക്കും. പരിപാടിയോടനുബന്ധിച്ച് പുതിയ കമ്മിറ്റിയെയും തെരഞ്ഞെടുക്കും. രാത്രി 10ന ആരംഭിക്കുന്ന പരിപാടിയിൽ, നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ കല കായിക മത്സരങ്ങൾ നടക്കും.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗം ചെയർമാൻ കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ആലങ്ങാടൻ, ഷാഹിദ് കളപ്പുറത്ത്, നിസാർ നടുക്കര, ഇംതാദ് , നവാസ് സി.പി , സിറാജ് കൊട്ടപ്പുറം, സമീർ കളത്തിങ്ങൽ , ഇർഷാദ് കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. ജനറൽ കണ്‍വീനർ ഷമീർ കുഞ്ഞ സ്വാഗതവും ട്രഷറർ നൗഷാദ് ബാവ നന്ദിയും പറഞ്ഞു.