കൊല്ലം ജില്ലാ പ്രവാസി സമാജം വർണ്ണം 21 സംഘടിപ്പിച്ചു
Saturday, July 24, 2021 7:10 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യ ദിനവും ഇന്ത്യ- കുവൈറ്റ് 60 -ാമത് നയതന്ത്ര വാർഷികത്തിന്റെയും ഭാഗമായി കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, ബദർ അൽ സാമ മെഡിക്കൽ സെന്‍ററിന്‍റെ സഹകരണത്തോടെ കൊല്ലം ജില്ലയിൽ നിന്നുള്ള കുവൈറ്റ് പ്രവാസികളുടെ കുട്ടികൾക്കായി സൂമിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരം സമാജം പ്രസിഡന്‍റ് ലിം രാജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം പറഞ്ഞു. ട്രഷറർ തമ്പി ലൂക്കോസ് ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ റീനി ബിനോയ് നന്ദി പറഞ്ഞു. ആർട്ട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ. സെക്രട്ടറിമാരായ ജയൻ സദാശിവൻ ,പ്രമീൾ പ്രഭാകരൻ, ജോയിന്‍റ് ട്രഷറർ സലീൽ വർമ്മ, എക്സിക്യൂട്ടീവ് അംഗം സജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ