ന​മ​സ്കാ​ര സ​മ​യ​ങ്ങ​ളി​ൽ ക​ട​യ​ട​ക്ക​ൽ: സൗ​ദി ശൂ​റാ കൗ​ണ്‍​സി​ൽ ചേ​ർ​ന്ന് തീ​രു​മാ​നി​ക്കും
Monday, June 21, 2021 10:47 PM IST
റി​യാ​ദ്: ജു​മു​അഃ ഒ​ഴി​കെ​യു​ള്ള ന​മ​സ്കാ​ര സ​മ​യ​ത്ത് ക​ട​ക​ൾ അ​ട​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന നി​ർ​ദ്ദേ​ശ​ത്തി​ൽ സൗ​ദി ശൂ​റാ കൗ​ണ്‍​സി​ൽ ഇ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. സൗ​ദി ഇ​സ്ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ റി​പ്പോ​ർ​ട്ടി​ന് അ​നു​ബ​ന്ധ​മാ​യി ശൂ​റ​യു​ടെ ഇ​സ്ലാ​മി​ക നീ​തി​ന്യാ​യ ക​മ്മ​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ശൂ​റാ അം​ഗ​ങ്ങ​ളാ​യ അ​താ അ​ൽ സു​ബൈ​ത്തി, ഡോ. ​ഫൈ​സ​ൽ അ​ൽ ഫാ​ദി​ൽ, ഡോ. ​ല​ത്തീ​ഫ അ​ൽ ശ​അ​ലാ​ൻ, ഡോ. ​ല​ത്തീ​ഫ അ​ൽ അ​ബ്ദു​ൽ ക​രീം എ​ന്നി​വ​രാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.

ഫാ​ർ​മ​സി​ക​ളും പെ​ട്രോ​ൾ പ​ന്പു​ക​ളും അ​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ജു​മു​അഃ ഒ​ഴി​കെ​യു​ള്ള ന​മ​സ്കാ​ര സ​മ​യ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​പൂ​ർ​വ്വം അ​ട​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് കൊ​ണ്ട് മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.

പ​തി​റ്റാ​ണ്ടു​ക​ളാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന ഈ ​ഒ​രു നി​യ​മം മൂ​ലം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ളെ അ​ക്ക​മി​ട്ട് നി​ര​ത്തി​ക്കൊ​ണ്ടാ​ണ് ശൂ​റാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ഈ ​നി​ർ​ദ്ദേ​ശം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ