യു​എ​ഇ​യി​ൽ കു​ട്ടി​ക​ളി​ലും സി​നോ​ഫാം വാ​ക്സി​ൻ പ​രീ​ക്ഷ​ണം തു​ട​ങ്ങു​ന്നു
Thursday, June 10, 2021 10:58 PM IST
അ​ബു​ദാ​ബി : മൂ​ന്നു വ​യ​സ് മു​ത​ൽ 17 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ സി​നോ​ഫം വാ​ക്സി​ൻ പ​രീ​ക്ഷി​ക്കു​ന്ന​തി​നുയു​എ​ഇ ആ​രോ​ഗ്യ - രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. യു​എ​ഇ​യി​ലു​ള്ള വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 900 കു​ട്ടി​ക​ളി​ലാ​കും വാ​ക്സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ​രി​പൂ​ർ​ണ സ​മ്മ​തോ​ടെ​യാ​കും കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​ണ് സി​നോ​ഫം വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക, ചൈ​ന, യു​കെ, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തേ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പൂ​ർ​വ രാ​ജ്യ​ങ്ങ​ളി​ൽ യു​എ​ഇ യി​ലാ​ണ് ആ​ദ്യ​മാ​യി ഇ​ത്ത​രം പ​ഠ​ന​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ന്ന​ത്.

പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഫ​ലം എ​ത്ര​യും വേ​ഗം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും സു​ര​ക്ഷി​ത​മാ​യ സ്കൂ​ൾ എ​ന്ന ല​ക്ഷ്യ​ത്തി​നു ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ പ​രി​പൂ​ർ​ണ സ​മ്മ​തോ​ത്തോ​ടെ മാ​ത്ര​മാ​ണ് കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളെ നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​റ​പ്പു ന​ൽ​കി. പ​രീ​ക്ഷ​ണ​ത്തി​ൽ ഓ​രോ​ഘ​ട്ട​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളോ​ടും കു​ട്ടി​ക​ളോ​ടും പ​ങ്കു​വ​യ്ക്കും.

ലോ​ക​വ്യാ​പ​ക​മാ​യി ഉ​ണ്ടാ​കു​ന്ന ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ൾ കു​ട്ടി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തും, കു​ട്ടി​ക​ൾ ഈ ​വൈ​റ​സി​ന്‍റെ വാ​ഹ​ക​രാ​യി തീ​രു​ന്ന​തും, അ​വ​രി​ലൂ​ടെ മു​തി​ർ​ന്ന​വ​രി​ലേ​ക്കു പ​ക​രു​ന്ന​തും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് മൂ​ലം അ​വ​രും , അ​വ​ർ​ക്കു ചു​റ്റു​മു​ള്ള സ​മൂ​ഹ​വും സു​ര​ക്ഷി​ത​രാ​കു​ന്നു. 2021 അ​വ​സാ​നം ആ​കു​ന്പോ​ഴേ​ക്കും യു​എ​ഇ ല​ക്ഷ്യം വ​യ്ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ 100 ശ​ത​മാ​ന​ത്തി​നും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണ് കു​ട്ടി​ക​ളി​ലെ വാ​ക്സി​ൻ പ​രീ​ക്ഷ​ണം. ൗമ​ല​ബ്മ​ര​ര​ശി​ല​ബ2021​ഷൗി​ല10.​ഷു​ഴ

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള