ഇ​ന്ത്യ​യി​ലേ​ക്ക് 215 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ൾ അ​യ​ക്കു​മെ​ന്ന് കു​വൈ​റ്റ് അം​ബാ​സി​ഡ​ർ
Thursday, May 6, 2021 9:14 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും 215 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നും ആ​യി​രം ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ളും ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ട​ൻ അ​യ​ക്കു​മെ​ന്ന് കു​വൈ​റ്റ് അം​ബാ​സി​ഡ​ർ ജാ​സിം അ​ൽ ന​ജീം അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​മാ​യി ത​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല​ത്തെ​യും ആ​ഴ​ത്തി​ലു​മു​ള്ള ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് രാ​ജ്യ​മാ​യ ഇ​ന്ത്യ​ക്ക് എ​ല്ലാ​വി​ധ മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ന​ൽ​കു​വാ​ൻ കു​വൈ​റ്റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം 40 മെ​ട്രി​ക് ട​ണ്‍ ലി​ക്വി​ഡ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ടാ​ങ്കു​ക​ളു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ കു​വൈ​റ്റി​ൽ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു. ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ, വെ​ൻ​റി​ലേ​റ്റ​റു​ക​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കു​വൈ​റ്റ് സ​ർ​ക്കാ​ർ ് അ​യ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ആ​വ​ശ്യ​മു​ള്ള ഓ​ക്സി​ജ​ൻ സി​ല​ണ്ട​റു​ക​ളും മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ഉ​ട​ൻ എ​ത്തി​ക്കാ​ൻ നേ​ര​ത്തെ കു​വൈ​റ്റ് മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം ത​ന്നെ അ​ൽ ഷു​യി​ബ തു​റ​മു​ഖ​ത്ത് നി​ന്നും 75 മെ​ട്രി​ക് ട​ണ്‍ ലി​ക്വി​ഡ് ഓ​ക്സി​ജ​നും ഓ​ക്സി​ജ​ൻ വാ​ത​കം നി​റ​ച്ച 1,000 സി​ല​ണ്ട​റു​ക​ളും വ​ഹി​ച്ച ക​പ്പ​ൽ പു​റ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ര​ണ്ട് ക​പ്പ​ലു​ക​ളി​ലാ​യി 100 മെ​ട്രി​ക് ട​ണ്‍ ദ്രാ​വ​ക ഓ​ക്സി​ജ​ൻ വ​ഹി​ച്ച് ഷു​വാ​യ്ക് തു​റ​മു​ഖ​ത്ത് നി​ന്നും ക​പ്പ​ൽ യാ​ത്ര​യാ​കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ