എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ജ​യം ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം: ജെ​സി​സി
Monday, May 3, 2021 11:15 PM IST
കു​വൈ​റ്റ് സി​റ്റി: പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മാ​തു​കാ​പ​ര​മാ​യ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ് ഈ ​ച​രി​ത്ര​വി​ജ​യം. സ​ർ​ക്കാ​രി​ന്‍റെ മ​ത​നി​ര​പേ​ക്ഷ ന​വ​കേ​ര​ളം നി​ല​പാ​ടും, സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും കേ​ര​ള​ജ​ന​ത ഒ​ന്നാ​യി ഏ​റ്റെ​ടു​ത്ത​താ​ണ് എ​ൽഡിഎ​ഫ് സ​ർ​ക്കാ​രി​ന് തു​ട​ർ​ഭ​ര​ണം സ​മ്മാ​നി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്രം ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ട് യു​ഡി​എ​ഫ് ന​ട​ത്തി​യ കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ എ​ഴു​തി​ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ട​തു​പ​ക്ഷം ജ​ന​പ​ക്ഷ​മെ​ന്ന് വീ​ണ്ടും വി​ധി​യെ​ഴു​തി​യ കേ​ര​ള ജ​ന​ത​യ്ക്ക് ഈ ​അ​വ​സ​ര​ത്തി​ൽ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്നെ​ന്ന് ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ വ​ഹാ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ