റം​സാ​ൻ നാ​ളു​ക​ളി​ൽ യു​എ​ഇ​യി​ൽ നി​ന്നും 100 ദ​ശ​ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ
Tuesday, April 13, 2021 12:01 AM IST
അ​ബു​ദാ​ബി : ഒ​രു ദി​ർ​ഹം ന​ൽ​കി യു​എ​ഇ​യു​ടെ ഏ​റ്റ​വും വി​പു​ല​മാ​യ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു അ​വ​സ​രം. അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഫു​ഡ് ഡൊ​ണേ​ഷ​ൻ പ​ദ്ധ​തി​ക്കാ​ണ് റം​സാ​ൻ നാ​ളു​ക​ളി​ൽ യു​എ​ഇ ത​യാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

20 രാ​ജ്യ​ങ്ങ​ളി​ലെ ദാ​രി​ദ്യ്രം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ത ഈ ​റം​സാ​ൻ നാ​ളു​ക​ളി​ൽ വി​ശ​പ്പ് അ​നു​ഭ​വി​ക്ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​എ​ഇ ത​യാ​റാ​ക്കി​യ ന്ധ​ഹ​ണ്‍​ഡ്ര​ഡ് മി​ല്യ​ണ്‍ മീ​ൽ​സ്ന്ധ എ​ന്ന പ​ദ്ധ​തി​യി​ലാ​ണ് ഒ​രു ദി​ർ​ഹം ന​ൽ​കി പ​ങ്കു ചേ​രാ​വു​ന്ന​ത്. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും, പ്ര​ധാ​ന​മ​ന്ത്രി​യും, ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സു​ഡാ​ൻ, ലെ​ബ​ന​ൻ, ജോ​ർ​ദാ​ൻ, പാ​കി​സ്ഥാ​ൻ, അം​ഗോ​ള, ഉ​ഗാ​ണ്ട, ഈ​ജി​പ്റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​കും ഭ​ക്ഷ​ണ പൊ​തി​ക​ൾ എ​ത്തി​ക്കു​ക. ന​മ്മ​ൾ ജീ​വി​ക്കു​ന്ന ഈ ​ദേ​ശ​ത്തു നി​ന്നും കേ​വ​ലം 4 മ​ണി​ക്കൂ​ർ അ​ക​ലെ ജീ​വി​ക്കു​ന്ന 52 ദ​ശ​ല​ക്ഷം പേ​ർ കൊ​ടി​യ ദാ​രി​ദ്യ്ര​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന സ​ത്യം നാം ​വി​സ്മ​രി​ക്ക​രു​തെ​ന്നും,അ​വ​രു​ടെ വി​ശ​പ്പ് അ​ക​റ്റാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഷെ​യ്ഖ് മു​ഹ​മ്മ​ദ് ഓ​ർ​മ്മി​പ്പി​ച്ചു.

www.100millionmeals.ae എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യേ ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ വ​ഴി​യോ സം​ഭാ​വ​ന​ക​ൾ അ​യ​ക്കാ​വു​ന്ന​താ​ണ് . എ​ത്തി​സ​ലാ​ത് , ഡു ​മൊ​ബൈ​ലു​ക​ളി​ൽ നി​ന്നും പ്ര​ത്യേ​ക ന​ന്പ​റു​ക​ളി​ലേ​ക്കു MEAL എ​ന്ന സ​ന്ദേ​ശം അ​യ​ച്ചും സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ് . മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തും ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റീ​വ് എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​ണ് ഹ​ണ്‍​ഡ്ര​ഡ് മി​ല്യ​ണ്‍ മീ​ൽ​സ് എ​ന്ന പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള