കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Friday, March 5, 2021 7:18 PM IST
കുവൈറ്റ് സിറ്റി : മലയാളി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം ഐയ്യംപിള്ളി ഈരാളില്‍ പ്രിയ സാറാ (71) ആണ് മരിച്ചത്. അമീരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം . കുവൈറ്റ് മുഷ്‌റഫ് ട്രേഡിംഗ് പ്രോജക്ട് മാനേജർ ആയിരുന്ന എൻജിനിയർ എബി ചാണ്ടിയുടെ ഭാര്യയാണ്.

മക്കള്‍: മിലി മരിയ ചാണ്ടി, മിഷാ അന്നാ ചാണ്ടി, മര്‍ഷാ സാറാ ചാണ്ടി. മരുമകന്‍: അശോക് ജോര്‍ജ് വര്‍ഗീസ്.

റിപ്പോർട്ട്: സലിം കോട്ടയിൽ