കു​വൈ​റ്റി​ൽ മാ​ർ​ച്ച് 11ന് ​പൊ​തു​അ​വ​ധി
Wednesday, March 3, 2021 10:54 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​സ്റാ​അ്-​മി​അ്റാ​ജ് പ്ര​മാ​ണി​ച്ച് മാ​ർ​ച്ച് 11 വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു​അ​വ​ധി. സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു.

വെ​ള്ളി, ശ​നി അ​വ​ധി ദി​വ​സ​ങ്ങ​ൾ കൂ​ടി ചേ​രു​ന്ന​തോ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം അ​വ​ധി ല​ഭി​ക്കും. മാ​ർ​ച്ച് 10 ബു​ധ​നാ​ഴ്ച അ​ട​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ 12, 13 വാ​രാ​ന്ത്യ അ​വ​ധി​കൂ​ടി ക​ഴി​ഞ്ഞ് 14ന് ​ഞാ​യ​റാ​ഴ്ച​യാ​ണ് പി​ന്നീ​ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ