സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന​മ​ൽ​സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, March 3, 2021 10:49 PM IST
ഷാ​ർ​ജ : അ​ന്ത​രി​ച്ച ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി ടീ​ച്ച​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ട് മ​ല​യാ​ളം മി​ഷ​ൻ ഷാ​ർ​ജ-​അ​ജ്മാ​ൻചാ​പ്റ്റ​ർ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ൽ​സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 6-ാം ക്ലാ​സ്വി​ദാ​ർ​ഥി​നി ആ​ര്യ സു​രേ​ഷ് നാ​യ​ർ (മാ​സ് റോ​ള പീ​ന​കേ​ന്ദ്രം) ഒ​ന്നാം​സ്ഥാ​ന​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദ്യു​തിജോ​ഷി​ൻ (അ​ൽ ഖ​സ്മി​യ പ​ഠ​ന​കേ​ന്ദ്രം) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ഷാ​ർ​ജ പ്രോ​ഗ്ര​സീ​വ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശി​വ ഷി​ബു (മാ​സ് ഗു​ബൈ​ബ​പ​ഠ​ന​കേ​ന്ദ്രം), ഷാ​ർ​ജ ഒൗ​വ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ ഏ​ഴാം ക്ലാ​സ്വി​ദ്യാ​ർ​ഥി ആ​യു​ഷ് സ​ജു​കു​മാ​ർ (അ​ജ്മാ​ൻ, ഐ​സി​എ​സി പ​ഠ​ന​കേ​ന്ദ്രം) എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷാ​ർ​ജ ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ഞ്ജ​ലി പ്ര​സാ​ദ് (അ​ൽ ന​ഹ്ദ പ​ഠ​ന​കേ​ന്ദ്രം) ഒ​ന്നാം സ്ഥാ​ന​വും ഷാ​ർ​ജ റേ​ഡി​യ​ൻ​റ് സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിഅ​ഡ്ലി​ന തോ​മ​സ് (ഓ​ർ​ത്തോ​ഡോ​ക്സ് ച​ർ​ച്ച് പ​ഠ​ന​കേ​ന്ദ്രം) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ഷാ​ർ​ജ എ​മി​റേ​റ്റ്സ് നാ​ഷ​ണ​ൽ സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ത്മ​ജ്അ​രു​ണ്‍ (മു​വൈ​ല മു​ക്കു​റ്റി പ​ഠ​ന കേ​ന്ദ്രം) ഷാ​ർ​ജ ഒൗ​വ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ 4-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഗോ​വ​ർ​ദ്ധ​ൻ വി​മ​ൽ​കു​മാ​ർ (മു​വൈ​ല പി​ച്ച​കം പീ​ന കേ​ന്ദ്രം) എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി.

മ​ല​യാ​ളം മി​ഷ​ൻ ഷാ​ർ​ജ അ​ജ്മാ​ൻ മേ​ഖ​യി​ലെ വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ത​ല​ത്തി​ലും തു​ട​ർ​ന്ന് മേ​ഖ​ലാ ത​ല​ത്തി​ലും സം​ഘ​ടി​പ്പി​ച്ച കാ​വ്യാ​ലാ​പ​ന മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യി വ​ന്ന 20 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചാ​പ്റ്റ​ർ ത​ല മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. പ്ര​സ്തു​ത മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ മാ​ർ​ച്ച് 6 ന് ​ന​ട​ക്കു​ന്ന ആ​ഗോ​ള​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഫെ​ബ്രു​വ​രി 26 നു ​ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് കാ​വ്യാ​ലാ​പ​ന മ​ത്സ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ ഷാ​ർ​ജ കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​കു​മാ​രി ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം​മി​ഷ​ൻ അ​ജ്മാ​ൻ കോ​ർ​ഡി​നേ​റ്റ​ർ ജാ​സിം മു​ഹ​മ്മ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മ​ത്സ​ര പ​രി​പാ​ടി മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്രൊ​ഫ:സു​ജ സൂ​സ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഇ കോ​ർ​ഡി​നേ​റ്റ​ർ​കെ എ​ൽ ഗോ​പി ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ രാ​ജ​ൻ കൈ​ലാ​സ് എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​അ​നി​താ അ​ക​ന്പാ​ട​ത്ത്, അ​ധ്യാ​പി​ക എ​സ്ത​ർ​ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​ക്ക് അ​ഞ്ജു ജോ​സ് ടീ​ച്ച​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.