ര​ക്ത​ദാ​ന ക്യാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Tuesday, March 2, 2021 12:50 AM IST
കു​വൈ​റ്റ് : ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​സി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഐ​സി​എ​ഫ് സ​ർ​വീ​സ് സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള സ​ഫ്വ വോ​ള​ണ്ടി​യേ​ഴ്സ് വിം​ഗാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.


ജാ​ബ്രി​യ ബ്ല​ഡ് ബാ​ങ്കി​ലാ​യി​രു​ന്നു ര​ക്ത​ദാ​ന സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. ഐ​സി​എ​ഫ് നാ​ഷ​ണ​ൽ നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി, വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി അ​ബൂ മു​ഹ​മ്മ​ദ്, സേ​വ​ന കാ​ര്യ സ​മി​തി സെ​ക്ര​ട്ട​റി സ​മീ​ർ മു​സ്ല്യാ​ർ, സ​ഫ് വ ​വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ ര​ക്ത ബാ​ങ്കി​ലേ​ക്ക് കൂ​ടു​ത​ലാ​യി ര​ക്ത​മാ​വ​ശ്യ​മു​ണ്ടെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍