ഇ​സ്പാ​ഫ് ’ഓ​ണ്‍​ലൈ​ൻ ക്വി​സ് ഇ​ന്ത്യ 2020 ’ ത്രി​ത​ല റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി സ​മാ​പി​ച്ചു
Monday, January 25, 2021 11:38 PM IST
ജി​ദ്ദ: ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ൻ​റ്സ് ഫോ​റം ( ഇ​സ്പാ​ഫ് ) സം​ഘ​ടി​പ്പി​ച്ച ’ഓ​ണ്‍​ലൈ​ൻ ക്വി​സ് ഇ​ന്ത്യ 2020 ’ ത്രി​ത​ല റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി സ​മാ​പി​ച്ചു.

ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ സം​യു​ക്ത സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും, സ​ന്പ​ന്ന​മാ​യ ദേ​ശീ​യ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ചും സൗ​ദി അ​റേ​ബ്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ൻ​റ്സ് ഫോ​റം ( ഇ​സ്പാ​ഫ് ) അ​ടു​ത്തി​ടെ സം​ഘ​ടി​പ്പി​ച്ച ''ക്വി​സ് ഇ​ന്ത്യ 2020’’ ച​രി​ത്രം സൃ​ഷ്ടി​ച്ചു. ജി​ദ്ദ​യി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി സം​ഘ​ടി​പ്പി​ച്ച ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ മ​ത്സ​ര​മാ​യ​തി​നാ​ൽ ക്വി​സ് ഇ​ന്ത്യ 2020 ഒ​രു ച​രി​ത്ര സം​ഭ​വ​മാ​യി.

2020 ഡി​സം​ബ​ർ 28ന് ​ന​ട​ന്ന ഗ്രാ​ൻ​ഡ് ഫൈ​ന​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജി​ദ്ദ​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ജെ​സീ​ക്ക മ​രി​യ ഷി​ജു ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ച്ച​പ്പോ​ൾ, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റി​യാ​ദി​ലെ മോ​ഡേ​ണ്‍ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ മാ​സ്റ്റ​ർ ജി​ബ്രാ​ൻ ഇ​ഷ്തി​യാ​ക്ക് ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​യി. ഒ​ന്നാ​മ​ത്തെ റ​ണ്ണേ​ഴ്സാ​യി സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റാ​ബ​ഗി​ലെ ജ​ബ​ൽ ഫ​രാ​സ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ യെ​ഷ്ഫീ​ൻ ഫാ​ത്തി​മ​യും, റി​യാ​ദി​ലെ ന്യൂ ​മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ നി​ല​വ​ൻ ശി​വ​കു​മാ​റും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​ർ​ഹ​മാ​യി. റി​യാ​ദി​ലെ ന്യൂ ​മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ഇ​നി​യ​ൻ ശി​വ​കു​മാ​ർ ര​ണ്ടാം റ​ണ്ണേ​ഴ്സാ​യി സീ​നി​യ​ർ വി​ഭാ​ത്തി​ലും , റി​യാ​ദി​ലെ മോ​ഡേ​ണ്‍ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ സി​റാ​ജ് ഫാ​ത്തി​മ ജൂ​നി​യ​ർ വി​ഭാ​ത്തി​ലും മി​ക​വു​കാ​ട്ടി.

ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​നാ​യി 869 ര​ജി​സ്ട്രേ​ഷ​നു​ക​ൾ (346 സീ​നി​യേ​ഴ്സ് & 523 ജൂ​നി​യേ​ഴ്സ്) ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ 141 സീ​നി​യ​ർ, 262 ജൂ​നി​യ​ർ വി​ദ്യാ​ർ​ഥിക​ൾ ആ​ദ്യ റൗ​ണ്ടി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ