534 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 439 പേർക്ക് രോഗ മുക്തി
Sunday, January 24, 2021 3:17 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 534 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 160,901 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,978 പരിശോധനകളാണ് ഇന്ന് നടന്നത്. ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,455,481 ആയി. 439 പേരാണു ഇന്ന് രോഗ മുക്തരായത്‌.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 153,746 ആയി. ചികിൽസയിൽ 6,203 പേരും തീവ്ര പരിചരണത്തിൽ 50 കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ