ദുബായിൽ റസ്റ്ററന്‍റുകൾക്ക് പുതിയ നിയന്ത്രണങ്ങൾ
Saturday, January 23, 2021 7:42 AM IST
ദുബായ്: കോവിഡ് വ്യാപനത്തെതുടർന്ന് സ്റ്ററന്‍റുകളുടെ പ്രവർത്തനങ്ങൾക്ക് ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് സുപ്രീം സമിതി പുതിയ നിയന്ത്രമങ്ങൾ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഭക്ഷണശാലകളിലേയും കഫേകളിലേയും ടേബിളുകൾ തമ്മിലുള്ള ദൂരം രണ്ടു മുതൽ മൂന്ന് മീറ്ററായി ഉയർത്തി. ഒരു ടേബിളിൽ ഇരിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. റസ്റ്ററന്‍റുകളിൽ ഇത് 10 ൽ നിന്ന് 7 ആക്കി കുറച്ചു. കഫേകളിൽ ഇത് നാല് ആണ്. രാജ്യത്ത് വിനോദ് പ്രവർത്തനങ്ങൾക്കും താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

ഫിറ്റ്നസ് സെന്‍ററുകൾക്കും നിയന്ത്രണം

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്‍റേയും ഭാഗമായി ദുബായ് സ്പോർട്സ് കൗൺസിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ച് ഫിറ്റ്നസ് സെന്‍ററുകളിലും ജിമ്മുകളിലേയും കായിക ഉപകരണങ്ങളും ട്രെയിനികളും തമ്മിലുള്ള ശാരീരിക അകലം 2 മുതൽ 3 മീറ്ററായി ഉയർത്തി.