കുവൈറ്റിലേക്ക് വരുന്ന ഫ്ലൈറ്റുകളില്‍ യാത്രക്കാരുടെ എണ്ണം 35 ആയി പരിമിതപ്പെടുത്തി
Saturday, January 23, 2021 2:17 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ കുറവു വരുത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാര്‍ശ പ്രകാരം കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് നല്‍കിയത്.

ഇതനുസരിച്ച് ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ കുവൈറ്റിലേക്ക് വരുന്ന വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണം 35 ആയി പരിമിതപ്പെടുത്തുമെന്നാണ് സൂചനകള്‍. അതേ സമയം രാജ്യത്തുനിന്നും പുറത്തേക്ക് പോകുന്ന വിമാനങ്ങൾക്ക് ഈ നിർദേശം ബാധകമല്ലെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ