കോവിഡ് വാക്സിന്: ബുക്ക് ചെയ്ത ദിവസങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം
Friday, January 22, 2021 4:41 PM IST
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്ത തീയതികളിൽ മാറ്റം ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഫൈസര്‍ വാക്സിനുകള്‍ ഉത്പാദനം വൈകുന്നതിനാല്‍ രാജ്യത്തേക്കുള്ള ഇറക്കുമതി വൈകുമെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

വാക്സിൻ ലഭിക്കുന്നതിനുള്ള കാലതാമസം കുത്തിവയ്പിനെ ബാധിക്കില്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് രാജ്യത്ത് കുത്തിവയ്പ് ദൗത്യം നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും എണ്ണം കണക്കാക്കിയാണ് വാക്സിനേഷൻ പദ്ധതി തയാറാക്കിയിട്ടുള്ളത്. എല്ലാവര്‍ക്കും വാക്സിൻ നൽകാൻ ഒരു വർഷം സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ