സാ​ര​ഥി കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, January 20, 2021 11:22 PM IST
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ ഇ​രു​പ​ത്തി​യ​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചും, ഇ​ന്ത്യ​യു​ടെ 72 മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​നു​വ​രി 22 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 1 വ​രെ അ​ദാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ കോ ​ഓ​പ്പ​റേ​റ്റീ​വ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ് ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​രി​പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ടാ​യി​രി​ക്കും ക്യാ​ന്പ് ന​ട​ത്ത​പ്പെ​ടു​ക. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ https://tinyurl.com/SARADHI-BDKഎ​ന്ന ലി​ങ്കി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ താ​ഴെ പ​റ​യു​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം. എ​ല്ലാ ര​ക്ത ദാ​താ​ക്ക​ൾ​ക്കും വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും

സാ​ര​ഥി:- 65104624, 96639443, 65161135
ബി​ഡി​കെ:- മം​ഗ​ഫ് / ഫ​ഹ​ഹീ​ൽ: 6930 2536 ക ​മ​ഹ​ബു​ള / അ​ബു ഹ​ലീ​ഫ: 9855 7344 ക ​സാ​ൽ​മി​യ: 6969 9029, ഫ​ർ​വാ​നി​യ: 9873 8016, അ​ബ്ബാ​സി​യ: 6933 0799

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ