ബാ​ബു​രാ​ജ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോാ​സി​യേ​ഷ​ൻ
Wednesday, January 20, 2021 12:01 AM IST
മ​നാ​മ: പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​ജി. ബാ​ബു​രാ​ജ​നെ കൊ​ല്ലം പ്ര​വാ​സി അ​സ്‌​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. നാ​ൽ​പ്പ​തു വ​ർ​ഷ​മാ​യി ബ​ഹ്റ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ബാ​ബു​രാ​ജ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും തു​ട​ർ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രാ​ൻ പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​രം ഉൗ​ർ​ജ്ജ​മാ​ക​ട്ടെ​യെ​ന്നും കൊ​ല്ലം പ്ര​വാ​സി അ​സ്‌​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സി​ച്ചു.

ബാ​ബു​രാ​ജ​ന് പ്ര​സി​ഡ​ന്‍റ്് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ബൊ​ക്ക​യും പ്ര​ശ​സ്തി ഫ​ല​ക​വും ന​ല്കി ബ​ഹ്റൈ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ആ​ദ​ര​വ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.