16 ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി ദു​ബാ​യ് ക​സ്റ്റ​സ് പു​തി​യ ച​രി​ത്രം കു​റി​ച്ചു
Tuesday, January 19, 2021 12:31 AM IST
ദു​ബാ​യ് : കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​വും വി​ല​ക്കു​ക​ളും ലോ​ക​മാ​കെ പ്ര​തി​സ​ന്ധി​ക​ൾ തീ​ർ​ത്ത കാ​ല​യ​ള​വി​ലും ദു​ബാ​യ് എ​മി​റേ​റ്റി​ന്‍റെ സാ​ന്പ​ത്തി​ക​രം​ഗ​ത്തെ ശു​ഭ​സൂ​ച​ന​യു​മാ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

2019 ൽ 10 .6 ​ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് പ്ര​തി​സ​ന്ധി​ക​ളു​ടെ ന​ടു​ക്ക​യ​ത്തി​ൽ വീ​ണ 2020ൽ 23 ​ശ​ത​മാ​നം വ​ള​ർ​ച്ച​യു​മാ​യി ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 16 ദ​ശ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ദു​ബാ​യു​ടെ സാ​ന്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ സൂ​ചി​ക​യാ​യാ​ണ് ദു​ബാ​യ് ക​സ്റ്റം​സി​ന്‍റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളെ സാ​ന്പ​ത്തി​ക നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്.

2020 ൽ ​ക​സ്റ്റം​സ് ഡി​ക്ല​റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 30 ശ​ത​മാ​നം വ​ർ​ധി​ച്ച് 13 .8 ദ​ശ​ല​ക്ഷ​മാ​യി. ദു​ബാ​യ് ക​സ്റ്റം​സി​ൽ സ്ഥാ​പി​ച്ച പു​തി​യ സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നാ​യ ഠ​വ​ല ടാ​മൃേ ണീൃ​സെു​മ​ര​ല ജ​ഹ​മ​ളേീൃാ​ലൂ​ടെ അ​ഞ്ചു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഡി​ക്ല​റേ​ഷ​നു​ക​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​യി തു​റ​മു​ഖ, ക​സ്റ്റം​സ്, ഫ്രീ​സോ​ണ്‍ ചെ​യ​ർ​മാ​ൻ സു​ൽ​ത്താ​ൻ ബി​ൻ സു​ലേ​യം അ​റി​യി​ച്ചു. 15.9 ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​ക​ളും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ബാ​യ് സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ മ​റ്റൊ​രു തെ​ളി​വാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച ബി​സി​ന​സ് ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ. 2019 ൽ 1,82,000 ​അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച സ്ഥാ​ന​ത്തു 2020 ൽ 2,50,000 ​അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ദു​ബാ​യു​ടെ ലോ​കോ​ത്ത​ര അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വും ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​വും , കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​മാ​ണ് ഈ ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സാ​ന്പ​ത്തി​ക വി​ദ​ഗ്ദ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള