ദേ​ശീ​യ അ​സം​ബ്ലി കൂ‌ടുന്നത് മാ​റ്റി​വ​ച്ചു
Tuesday, January 19, 2021 12:25 AM IST
കു​വൈ​റ്റ് സി​റ്റി: ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ന​ട​ക്കാ​നി​രു​ന്ന പാ​ർ​ല​മെ​ന്‍റ് യോ​ഗം മാ​റ്റി​വ​ച്ച​താ​യി സ്പീ​ക്ക​ർ മ​ർ​സൂ​ക്ക് അ​ലി അ​ൽ ഗാ​നിം അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ​ദ് ജാ​ബ​ർ അ​ൽ സ​ബ സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.

പ്ര​ധാ​ന​ന്ത്രി​ക്കെ​തി​രെ പാ​ർ​ലി​മെ​ന്‍റ് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ ഇ​രി​ക്കെ​യാ​ണ് സ​ർ​ക്കാ​ർ രാ​ജി സ​മ​ർ​പ്പി​ച്ച​ത്. പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​ത് വ​രെ ചു​മ​ത​ല​ക​ൾ തു​ട​രു​വാ​ൻ അ​മീ​ർ സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. സ​ർ​ക്കാ​രും പു​തു​താ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രു​ന്നു. 50 അം​ഗ പാ​ർ​ല​മെ​ൻ​റി​ൽ 38 അം​ഗ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ​ത്തി​നാ​ണ് നി​ല​വി​ൽ മു​ൻ​തൂ​ക്കം. പ്ര​തി​പ​ക്ഷ​ത്തി​ന് മു​ൻ​തൂ​ക്ക​മു​ള്ള​തി​നാ​ൽ സ​ർ​ക്കാ​രും പാ​ർ​ല​മെ​ൻ​റും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം തു​ട​രു​വ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ​