യുഎഇയിൽ കോവിഡ് ബാധിതർ 3,407; ഏഴ് മരണം
Friday, January 15, 2021 9:01 PM IST
അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ജനുവരി 15 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 3,407 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർ മരിക്കുകയും 3,168 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 246,376 ആയും രോഗമുക്തി നേടിയവരുടെ എണ്ണം 218,988 ആയും മരണനിരക്ക് 733 ആയും ഉയർന്നു. രാജ്യത്താകെയായി ഇന്നുമാത്രം 131,262 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 23 ദശലക്ഷമായി ഉയർന്നു.

അതേസമയം യുഎഇയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ ദുബായിലെ സർക്കാർ വകുപ്പുകൾ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി.