കുവൈറ്റ് ഇന്ത്യൻ എംബസി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു
Friday, January 15, 2021 4:28 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്രബന്ധം അറുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളുടെ ലോഗോ ഡിസൈൻ മത്സരത്തിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു.

കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും മത്സരത്തിൽ പങ്കെടുക്കാം. എന്‍ട്രികള്‍ [email protected] എന്ന വിലാസത്തിലേക്കാണ് അയയ്ക്കേണ്ടത്. ഫെബ്രുവരി 15 ആണ് അവസാന തീയതി. ലോഗോ അയക്കുന്നവര്‍ എന്‍ട്രികള്‍ക്കൊപ്പം പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി എന്നിവയും അയക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ