ഐസിബിഎഫ് ദിനാചരണവും അവാർഡ് വിതരണവും
Monday, November 30, 2020 9:37 PM IST
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവക ജീവകാരുണ്യ പ്രവര്‍ത്തന കൂട്ടായ്മയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്‍റ് ഫോറം (ഐസിബിഎഫ്) ദിനാചരണവും അവാര്‍ഡ് ദാനവും അവിസ്മരണീയമാക്കി.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ശ്രദ്ധേയമായ സേവനങ്ങള്‍ നല്‍കിയവരെയാണ് പ്രധാനമായും ചടങ്ങില്‍ ആദരിച്ചത്. നിയമബോധവല്‍ക്കരണ രംഗത്തും നിയമസഹായത്തിലും ഇന്ത്യന്‍ സമൂഹത്തിന്‍റെ അത്താണിയായി മാറിയ അഡ്വ. നിസാര്‍ കോച്ചേരിക്കാണ് ഐസിബിഎഫിന്‍റെ ഏറ്റവും വലിയ ബഹുമതിയായ കാഞ്ചാനി പുരസ്കാരം സമ്മാനിച്ചത്.

ഐസിബിഎഫ് കെ.പി. അബ്ദുല്‍ ഹമീദ് മെമ്മോറിയല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഗോവിന്ദ് മേനോന്‍ പാലകത്തിനും ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാരൻ ഏര്‍പ്പെടുത്തിയ പ്രഥമ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് നിഷാദ് അസീമിനുമാണ് സമ്മാനിച്ചു.

തൊഴില്‍ മന്ത്രാലയത്തിലെ ബോധവല്‍രക്കരണ വിഭാഗം തലവന്‍ അലി സാലഹ് അല്‍ ഖലഫിനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല്‍ ഡയറക്ടറും വാര്‍ധക്യകാല
ദീര്‍ഘകാല പരിചരണവിഭാഗം ചെയര്‍പേഴ്സണുമായ ഡോ. ഹന്നാദി ഖമീസ് അല്‍ ഹമദിനും ഐസിബിഎഫ്. സ്‌പെഷല്‍ അപ്രിസിയേഷന്‍ പുരസ്കാരങ്ങൾക്കും എന്‍.വി. ഖാദര്‍, കെ.എസ്. പ്രസാദ്, ബുല്ലര്‍ സിംഗ്, സുനില്‍ കുമാര്‍, ബി.ആര്‍. സതീശ്, ശശി പത്ര, ഹാമിദ് നഗി ഉമൈം, ഹരി കൃഷ്ണ ഗണപതി, വീരല്‍ ഭട്ട്, മുഹമ്മദ് മുഖ്താര്‍, സമീര്‍ വാനി, അനുക്ശ ജയിന്‍ എന്നിവര്‍ അപ്രിസിയേഷന്‍ പുരസ്കാരങ്ങൾക്കും അർഹരായി.

ആര്‍തി ജെയിന്‍, അബ്ദുല്‍ അസീസ് കെ, മഹബൂബ് നാലകത്ത്, കുസും നികിത തിവാരി, ശിഹാബ് വലിയകത്ത് എന്നിവരാണ് വേറിട്ട സേവന പ്രവര്‍ത്തനങ്ങളിലൂടെ ഐസിബിഎഫ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.

ടി.കെ. മുഹമ്മദ് കുഞ്ഞി, ഇര്‍ഫാന്‍ ഹസന്‍ അന്‍സാരി, രാഗേശ് ഗുപ്ത, അതുല്‍ കുമാര്‍ സിംഗ്, ജയതി ബി മൈത്ര, രജനീഷ് ശാസ്ത്രി, മുനിയപ്പന്‍ സോമസുന്ദരം, ഡോ. സോണാല്‍ ശര്‍മ, ബിദ്യാ ഭൂഷണ്‍ മോഹന്തി എന്നിവര്‍ക്ക് കോവിഡ് കാലത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങൾക്കും ഇന്ത്യന്‍ ഡോക്ടേര്‍സ് ക്ലബ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍, യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ എന്നിവ മികച്ച സംഘടനകള്‍ക്കുളള പുരസ്കാരവും സ്വന്തമാക്കി.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഡിപിഎസ് എംഐഎസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

അഡ്വ. നിസാര്‍ കോച്ചേരിയെ പ്രതിനിധീകരിച്ച് മകന്‍ റിസ് വാന്‍ കോച്ചേരി, നിഷാദ് അസീം, ഗോവിന്ദ് മേനോന്‍, എന്‍.വി. ഖാദര്‍ എന്നിവര്‍ നന്ദി പറഞ്ഞു സംസാരിച്ചു.

ഐസിബിഎഫ് ജോയിന്‍റ് സെക്രട്ടറി സുബ്രമണ്യ ഹെബ്ബഹലുവാണ് പരിപാടി തുടങ്ങിയത്. ഐസിബിഎഫ്. പ്രസിഡന്‍റ് പി.എന്‍. ബാബുരാജന്‍ സ്വാഗതവും ഹെഡ് ഓഫ് ഡെവലപ്‌മെന്‍റ് ജുട്ടാസ് പോള്‍ നന്ദിയും പറഞ്ഞു.

ഡോ. അമാനുല്ല വടക്കാങ്ങര