ഇന്ത്യന്‍ അംബാസഡർ ജനറല്‍ അഹ്മദ് മൂസയുമായി കൂടിക്കാഴ്ച നടത്തി
Monday, November 30, 2020 6:44 PM IST
കുവൈറ്റി സിറ്റി: ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടര്‍ ജനറല്‍ അഹ്മദ് മൂസയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണം മെച്ചപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ ഇരുവരും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ