ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ നവംബർ 27ന്
Wednesday, November 25, 2020 4:55 PM IST
കുവൈറ്റ് സിറ്റി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തുന്നു.

നവംബർ 27 നു (വെള്ളി) വൈകുന്നേരം 6.30ന് (ഇന്ത്യൻ സമയം രാത്രി 9 ന്) സൂമിലൂടെയാണ് കൺവൻഷൻ. മീറ്റിംഗിലൂടെ (Meeting ID: 849 378 7910 Passcode: 0000) സംഘടിപ്പിക്കുന്നു.

കെപിസിസി സെക്രട്ടറി അഡ്വ.ജ്യോതി രാധിക വിജയകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: വിപിൻ മങ്ങാട്ട്