കു​വൈ​റ്റ് കെഎം​സി​സി അം​ഗം അ​യൂ​ബ് പൊ​ട്ടി​ച്ചി നി​ര്യാ​ത​നാ​യി
Monday, November 23, 2020 3:52 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ.​എം​സി​സി അം​ഗ​വും ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​നും സി.​എ​ച്ച് .സെ​ന്‍റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​വു​മാ​യ അ​യൂ​ബ് പൊ​ട്ടി​ച്ചി (ഗാ​ന്ധി-48) നി​ര്യാ​ത​നാ​യി. നെ​ഞ്ചു വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ഏ​റെ വൈ​കാ​തെ മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രേ​ത​നാ​യ പി.​പി ആ​ലി​യു​ടെ​യും അ​സ്മ. പി​യു​ടെ​യും മ​ക​നാ​ണ്. നു​സൈ​ബ​യാ​ണ് ഭാ​ര്യ. അ​യ്മ​ൻ സ്വാ​ലി​ഹ്, ഫ​ഹ​ദ്, മ​നാ​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം കു​വൈ​ത്തി​ൽ സംസ്കരിക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ക​ബ​റ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​ത്ത് കെ.​എം​സിസിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഫി കൊ​ല്ലം, ശു​ഐ​ബ് ധ​ർ​മ​ടം എ​ന്നി​വ​ർ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ