തുഴയെറിഞ്ഞു ദുബായ് നഗരവും
Monday, October 26, 2020 2:25 PM IST
ദുബായ് : കേരളത്തിന്‍റെ സ്വന്തം ജലോത്സവത്തിന്റെ മിനി പതിപ്പായ 'ഡ്രാഗൺ ബോട്ട് ചലഞ്ച്' മത്സരം ഒക്ടോബർ 30, 31 തീയതികളിൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടക്കും. പൂർണമായും കോവിഡ‍് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മർസ പ്ലാസ ക്രീക്ക് സൈഡ് ഉല്ലാസകേന്ദ്രത്തിലാണ് മത്സരം നടക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാനുള്ള ഒാൺലൈൻ റജിസ്ട്രേഷൻ 28ന് ആരംഭിക്കും.എല്ലാവർക്കും ആരോഗ്യം എന്ന ദുബായ് ഫെസ്റ്റിവൽ സിറ്റിയുടെ വീക്ഷണത്തിന്റെ ഭാഗമാണ് ‍ഡ്രാഗൺ ബോട്ട് ചലഞ്ച് നടത്തുന്നത്. യുഎഇയിലെ വ്യവാസകേന്ദ്രങ്ങൾ, യൂണിവേഴ്സിറ്റി, സ്കൂൾ, കൂട്ടായ്മകൾ എന്നിവയ്ക്കെല്ലാം പങ്കെടുക്കാം. ആരോഗ്യസുരക്ഷാ കാരണങ്ങളാൽ ഇപ്രാവശ്യം ഒാൺലൈനിൽ മാത്രമേ റജിസ്ട്രേഷൻ അനുവദിക്കുന്നുള്ളൂ.മത്സരത്തിൽ പങ്കെടക്കാനുള്ള ഡ്രാഗൺ ബോട്ട്, തുഴ, സുരക്ഷാ ജാക്കറ്റ് എന്നിവ സംഘാടകർ നൽകും..2 ബബിള്‍സുകളിലായി 10 അംഗങ്ങളുള്ള 15 ടീം വീതമാണ് മത്സരത്തിൽ പങ്കെടുക്കുക. [email protected] എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റ്റേഷൻ നിർവഹിക്കാം.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള