റിയാദ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സ്നേഹ സംഗമം സംഘടിപ്പിച്ചു
Thursday, October 22, 2020 9:46 PM IST
റിയാദ്: കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി "സ്നേഹ സംഗമം 2020' വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിപ്രസിഡന്‍റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ്‌ കളപ്പാറ അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് റിയാദിലെ പ്രവാസി സമൂഹത്തിനിടയിൽ മികച്ച രീതിയിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫയെയും കാസർഗോഡ് ജില്ലാ കെഎംസിസിയുടെ വളർച്ചയിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ച ജില്ല പ്രസിഡന്‍റ് കെ.പി.മുഹമ്മദിനെയും പരിപാടിയിൽ പ്രത്യേകം ആദരിച്ചു. പുതുതായി സ്ഥാനമേറ്റ ജനറൽ സെക്രട്ടറി ഷാഫി സെഞ്ച്വറി, റിലീഫ് വിംഗ് ചെയർമാൻ മുഹമ്മദ് കയ്യാർ, മീഡിയ കോ ഓർഡിനേറ്റർമാരായ ഇസ് ഹാഖ് പൈവളിക, കമാലുദ്ദീൻ അറന്തോട് എന്നിവരെയും ആദരിച്ചു.

അബ്ദുൽ സലാം തൃക്കരിപ്പൂർ, അസീസ് അടക്ക, ശംസുദ്ദീൻ പെരുമ്പട്ട, മാമുക്കോയ, ജലീൽ തിരൂർ, മുജീബ് ഉപ്പട, കുഞ്ഞി ഉപ്പള, കെഎച് മുഹമ്മദ്‌, കാദർ നാട്ടക്കല്ല്, മൂസ പട്ട, ഇസ്മായിൽ കരോളം, സുനീർ, യുസുഫ് ബമ്പ്രാന, കാദർ തൊട്ടുകല്ല്, മഷൂദ് ഗാസിലൈൻ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഷാഫി സെഞ്ച്വറി സ്വാഗതവും ഇബ്രാഹിം സഫ മക്ക നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ