ഇന്ത്യൻ അംബാസഡര്‍ കുവൈറ്റ് ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചു
Thursday, October 22, 2020 7:29 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡര്‍ സിബി ജോർജ് കുവൈറ്റ് ആഭ്യന്തരമന്ത്രി അനസ്‌ അൽ സാലെഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയ കക്ഷി ബന്ധങ്ങളും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തി പ്പെടുത്തുവാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.

കുവൈറ്റ് ഭരണകൂടം ഇന്ത്യൻ സമൂഹത്തിനു നൽകുന്ന സ്വീകരണത്തിനു സിബി ജോർജ് നന്ദി പറഞ്ഞു .

റിപ്പോർട്ട്: സലിം കോട്ടയിൽ