കെപിഎ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു
Monday, October 19, 2020 9:09 PM IST
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ നടത്തിയ ഈ വർഷത്തെ ഓണാഘോഷപരിപാടി കെ.പി.എ പൊന്നോണം 2020ത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ.പിഎ യുടെ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്‍ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട് , ഓണപ്പുടവ എന്നീ മത്സരങ്ങളിൽ പങ്കെടുത്ത വിജയികളെ പ്രഖ്യാപിച്ചത്.

ഓണപ്പുടവ മത്സരം ഫാമിലി കാറ്റഗറി അനൂബ് ആൻഡ് ഫാമിലി (ഫസ്റ്റ്), ഷൈൻദേവ് ആൻഡ് ഫാമിലി (സെക്കന്‍റ്), സന്തോഷ് ആൻഡ് ഫാമിലി (തേർഡ്) എന്നിവരും ലേഡീസ് കാറ്റഗറി അലീന മറിയം വർഗീസ് (ഫസ്റ്റ്), ജിബി ജോൺ വർഗീസ് (സെക്കന്‍റ്), സ്മിത സന്തോഷ് (തേർഡ്) എന്നിവരും ജന്‍റ്സ് കാറ്റഗറി സജീവ് ആയൂർ (ഫസ്റ്റ്), അനൂബ് തങ്കച്ചൻ (സെക്കന്‍റ്), നൗഷാദ് (തേർഡ്) എന്നിവരും കിഡ്സ് കാറ്റഗറി അയാൻഷ് ശ്രീചന്ദ് (ഫസ്റ്റ്), ഇഹ രതിൻ (സെക്കന്‍റ്), ദേവലക്ഷ്മി (തേർഡ്) എന്നിവരും വിജയികളായി. ഓണപ്പാട്ട് മത്സരത്തിൽ ആദ്യ ഷീജു (ഫസ്റ്റ്) അഞ്ജന ദിലീപ് (സെക്കന്‍റ്), ആരാധ്യ മനീഷ് (തേർഡ്) എന്നിവരും വിജയികളായി.

വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ചു നൽകുമെന്ന് കെ.പി.എ പ്രസിഡന്‍റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.