കുവൈറ്റിൽ കോവിഡ് ബാധിതർ 614 , 639 പേർക്ക് രോഗമുക്തി
Wednesday, September 30, 2020 8:51 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 30 നു (ബുധൻ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈറ്റിൽ 614 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 105,182 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നു 4,436 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 747,233 ആയി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 97,അഹ്മദി ഗവര്‍ണറേറ്റില്‍ 155,ജഹ്റ ഗവര്‍ണറേറ്റില്‍ 116,ഹവല്ലി ഗവര്‍ണറേറ്റില്‍ 119,കാപ്പിറ്റല്‍ ഗവര്‍ണറേറ്റില്‍ 127 പേര്‍ എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി ഇന്നു മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 610 ആയി ഉയര്‍ന്നു. ഇന്ന് 639 പേർ രോഗ മുക്തി നേടി. 96,688 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,884 പേരാണു ചികിൽസയിൽ കഴിയുന്നതായും 133 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ