ക്വാറന്‍റൈൻ കാലാവധി 7 ദിവസമായി കുറയ്ക്കണമെന്ന് ഡിജിസിഎ
Monday, September 21, 2020 4:55 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രവേശിക്കുന്നവരുടെ ക്വാറന്‍റൈൻ കാലയളവിൽ കുറവു വരുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു. നിലവിലെ 14 ദിവസത്തിനുപകരം 7 ദിവസമായി കുറയ്ക്കണമെന്നാണ് ഡിജിസിഎ ആരോഗ്യ വകുപ്പിന് നൽകിയ നിർദേശത്തിൽ പറയുന്നത്.

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ ഏഴ് ദിവസം ഹോം ക്വാറന്‍റൈനില്‍ താമസിച്ചാല്‍ മതിയെന്ന ശിപാര്‍ശയുമാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ യൂസുഫ് അല്‍ ഫൗസന്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ