അബുദാബിയിൽ കോവിഡ് ബാധിതർ 809, രോഗമുക്തി 722
Saturday, September 19, 2020 9:41 PM IST
അബുദാബി: ആരോഗ്യമന്ത്രാലയം സെപ്റ്റംബർ 19 നു പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം
അബുദാബിയിൽ കോവിഡ് ബാധിതരുടെ എണ്ണം 809 ആണ്. 722 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഒരു ലക്ഷത്തി മൂവായിരം പുതിയ കോവിഡ് ടെസ്റ്റുകൾ ഇന്നു നടത്തി.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84,242 ആണ്. 73, 512 പേരാണ് ഇതുവരെയായി രോഗമുക്തി നേടി‍യത്. 404 പേർ രോഗബാധയെതുടർന്നു മരിച്ചു. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 8.5 ദശലക്ഷത്തിലധികം പരിശോധനകൾ നടത്തി. 10,326 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.