ഒ​ന്നേ​കാ​ൽ​ല​ക്ഷം പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ
Thursday, September 17, 2020 11:18 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തി​ന് പു​റ​ത്ത് കു​ടു​ങ്ങി കി​ട​ക്കു​ന്ന ഒ​ന്നേ​കാ​ൽ ല​ക്ഷം പ്ര​വാ​സി​ക​ളു​ടെ താ​മ​സ​രേ​ഖ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി കു​വൈ​റ്റ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. തൊ​ഴി​ലു​ട​മ​ക്കോ ക​ന്പി​നി​ക​ൾ​ക്കോ വി​സ പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ര​യും വി​ദേ​ശി​ക​ളു​ടെ വി​സ റ​ദ്ദാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലും മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​കെ വ​രാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഓ​ഗ​സ്റ്റ് മാ​സം മു​ത​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ചി​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യോ​മ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നാ​ൽ പ​ല വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്കും തി​രി​കെ എ​ത്തു​വാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

നേ​ര​ത്തെ സ്പോ​ണ്‍​സ​ർ​ക്കോ മ​ൻ​ദൂ​ബി​നോ നി​ല​വി​ൽ രാ​ജ്യ​ത്ത് ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ വി​സ പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​ത് നി​ര​വ​ധി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന, രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള​വ​ർ​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ സ്വ​മേ​ധ​യാ ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കു​ക​യും പു​റ​ത്തു​ള്ള​വ​രു​ടെ ഇ​ഖാ​മ സ്പോ​ണ്‍​സ​ർ​ക്കും മ​ൻ​ദൂ​ബി​നും പു​തു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​മാ​ണ് ചെ​യ്ത​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ​രേ​ഖ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇ​നി പു​തി​യ വി​സ​യി​ൽ മാ​ത്ര​മേ വ​രാ​ൻ ക​ഴി​യൂ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ