കാ​തോ​ലി​ക്കേ​റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ 108-ാമ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, September 17, 2020 11:16 PM IST
കു​വൈ​റ്റ്: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​തോ​ലി​ക്കേ​റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ 108-ാമ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. സെ​പ്റ്റം​ബ​ർ 15 ചൊ​വ്വാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം എ​ൻ​ഇ​സി​കെ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ് കാ​തോ​ലി​ക്കേ​റ്റ് പ​താ​ക ഉ​യ​ർ​ത്തു​ക​യും, പ​രി​ശു​ദ്ധ സ​ഭ​യ്ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

സ​ഭ​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ജ്ഞ സ​ഹ​വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ ചൊ​ല്ലി​ക്കൊ​ടു​ത്തു. കാ​തോ​ലി​ക്കാ മം​ഗ​ള ഗാ​നാ​ലാ​പ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ പ​ര്യ​വ​സാ​നി​ച്ചു. ഇ​ട​വ​ക ട്ര​ഷ​റ​ർ മോ​ണി​ഷ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജി​ജി ജോ​ണ്‍, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ