ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ഓ​ണ്‍​ലൈ​ൻ ക​ലോ​ത്സ​വത്തിന്‍റെ ഉദ്ഘാടകനായി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ
Tuesday, September 15, 2020 9:06 PM IST
കു​വൈ​റ്റ് സി​റ്റി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​ത്ത് ഫോ​റം ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ സൂം ​മീ​റ്റി​ങ്ങി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.

സെ​പ്റ്റം​ബ​ർ 12 മു​ത​ൽ ന​വം​ബ​ർ 1 വ​രെ 48 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ലാ​മാ​മാ​ങ്കം ന്ധ​ണ​ങ​ഇ ഛച​ഋ​എ​ഋ​ട​ഠ​ന്ധ ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഓ​ഫീ​സി​ൽ വ​ച്ചു നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ഡ​ബ്ല്യു​എം​സി കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ണി​ക്ക​ർ, ചെ​യ​ർ​മാ​ൻ ബി.​എ​സ്. പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, വൈ​സ്പ്രെ​സി​ഡ​ന്‍റ് കി​ഷോ​ർ സെ​ബാ​സ്റ്റ്യ​ൻ, സ​ന്ദീ​പ് മേ​നോ​ൻ, ട്ര​ഷ​റ​ർ ജെ​റ​ൽ ജോ​സ്, മീ​ഡി​യ ക​ണ്‍​വീ​ന​ർ സി​ബി തോ​മ​സ്, ലേ​ഡീ​സ് വിം​ഗ് ക​ണ്‍​വീ​ന​ർ ജോ​സി കി​ഷോ​ർ, സെ​ക്ര​ട്ട​റി മാ​രാ​യി ജോ​ർ​ജ് ജോ​സ​ഫ്, കി​ച്ചു കെ. ​അ​ര​വി​ന്ദ്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ഷി​ബി​ൻ ജോ​സ് മ​റ്റു മെ​ബേ​ഴ്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ