കാലിഗ്രാഫിയിലെ പ്രകടനം: ആയിഷ നിദക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഉപഹാരം നൽകി
Friday, August 14, 2020 4:02 PM IST
ജിദ്ദ: കോവിഡിനെതുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ സ്കൂളുകളും കോളജുകളുമെല്ലാം അവധിയായതിനാൽ വീട്ടിൽ നിന്നും പുറത്തുപോകാതെയിരിക്കുമ്പോൾ തന്‍റെ കരവിരുത് കാലിഗ്രാഫിയിലൂടെയും മറ്റു രചനകളിലൂെടയും വരച്ച് കഴിവ് തെളിയിച്ച ആയിഷ നിദക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഉപഹാരം സമ്മാനിച്ചു.

തമിഴ്നാട് താളൂർ അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്‍റ് ആലുങ്ങൽ മുഹമ്മദ് ചെയർമാനായ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ. ലിറ്ററേച്ചർ ഒന്നാം വർഷ വിദ്യാർഥിനിയാണ് മലപ്പുറം ജില്ലയിലെ കണ്ണമംഗലം ആലുങ്ങൽ അബ്ദുൽ റസാഖ് (അൽ അബീർ)-ബുഷ്‌റ ദമ്പതികളുടെ മകളായ ആയിഷ നിദ.

ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹി ചുക്കാൻ അബു ഉപഹാരം കൈമാറി. എസ്ഡിപിഐ കണ്ണമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.കെ. അബ്ദുൽ നാസർ, സെക്രട്ടറി സുബൈർ കോയിസൻ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ