കരിപ്പൂർ വിമാനാപകടം: കല കുവൈറ്റ് അനുശോചിച്ചു
Monday, August 10, 2020 6:45 PM IST
കുവൈറ്റ് സിറ്റി: കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ