കുവൈറ്റിൽ 514 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് മരണം
Monday, August 10, 2020 11:38 AM IST
കുവൈറ്റ് സിറ്റി : കുവൈത്തിൽ 514 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71713 പേർക്കാണ് രാജ്യത്ത് ഇതുവരെയായി കൊറോണ വൈറസ് ബാധിച്ചത്. 359 സ്വദേശികൾക്കും 155 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്കഴിഞ്ഞ ദിവസം 3223 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 532353 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന നാല് പേർ മരണമടഞ്ഞു. ഇതുവരെ 478 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

അഹ്മദി ഗവർണറേറ്റിൽ 118 പേർ, ജഹ്റ ഗവർണറേറ്റിൽ 122 പേർ, ഫർവാനിയ ഗവർണറേറ്റിൽ 111 പേർ, ഹവല്ലി ഗവർണറേറ്റിൽ 83 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 80 പേർ എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 713 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 63519 ആയി. 7716 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 115 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ