കേളി യാത്രയയപ്പ് നൽകി
Saturday, August 8, 2020 6:55 PM IST
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രവി പുലിമേലിന്‌ റിയാദ് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി.

മഹദൂദ് സനയയിൽ വാഹന വർക്ക്ഷോപ്പ് നടത്തിവരുന്ന രവി, ആലപ്പുഴ നൂറനാട് പുലിമേൽ സ്വദേശിയാണ്. 17 വർഷമായി കേളി അംഗവും മഹദൂദ് സ്ഥാപക യൂണിറ്റ്‌ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്നു.

യൂണിറ്റിന്‍റെ നേതൃത്വത്തിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്‍റ് ജയഭദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ജയൻ സ്വാഗതവും കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, ഏരിയ രക്ഷാധികാരി കൺവീനർ കെ.വി. അലി, ഏരിയ സെക്രട്ടറി മധു ബാലുശേരി, ഏരിയ പ്രസിഡന്‍റ് മധു ഏലത്തൂർ, കേന്ദ്ര ജീവകാരുണ്യ ആക്ടിംഗ് കൺവീനർ മധു പട്ടാമ്പി, ഏരിയ ജോയിന്‍റ് സെക്രട്ടറി കിഷോർ ഇ.നിസാം, ഏരിയ വൈസ് പ്രസിഡന്‍റ് പ്രസാദ് വഞ്ചിപ്പുര, ഹൈദർ അലി, അനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ ചേർന്ന് കൈമാറി. യാത്രയയപ്പിന് രവി പുലിമേൽ നന്ദി പറഞ്ഞു.